സിനിമാ സെറ്റുകളിൽ ഉപയോഗിക്കുന്ന വ്യാജ നോട്ടുകൾ നൽകി കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കുറ്റിപ്പുറം : സിനിമാ ചിത്രീകരണങ്ങൾക്ക് ഉപയോഗിക്കുന്ന ആർട്ട് ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ നൽകി കടയി ൽനിന്ന് സാധനങ്ങൾ വാങ്ങാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ പൂച്ചക്കൽ വളവിൽ ചിറ ഷൽജി (50)യാണ് പിടിയിലായത്.

ബുധനാഴ്ച കുറ്റിപ്പുറത്തെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം കടന്നുകളയുകയായിരുന്നു. നോട്ടുകളിൽ സംശയംതോന്നിയ നാട്ടുകാർ ഇയാളെ പിന്തുടർന്നു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ സിനിമാ സെറ്റുകളിൽ ഉപയോഗിക്കുന്ന 500 രൂപയുടെ 391 ആർട്ട് ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ പിടിച്ചെടുത്തു. കുറ്റിപ്പുറം, എടപ്പാൾ, പൊന്നാനി മേഖലകളിലെ മാർക്കറ്റുകളിൽ ഇയാൾ ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ ചെലവാക്കിയിട്ടുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നയാളാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞത്.

കുറ്റിപ്പുറം പൊലീസ് സബ് ഇൻസ്പെക്ടർ കെ എം നാസർ, എസ്‌ഡി പിഒ അബ്ദുല്ല, സിവിൽ പൊലീസ് ഓഫീസർ ഡെന്നീസ് എന്നിവരാ ണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top