കെട്ടിടത്തിലെ കാട്ടുതേനീച്ചക്കൂടുകൾ ട്രോമാ കെയർ പ്രവർത്തകർ നീക്കം ചെയ്തു

താനൂർ : പണി നടക്കുന്ന ഇരുനില കെട്ടിടത്തിന്റെ ഇരുവശങ്ങളിൽനിന്നും തേനീച്ചക്കൂട് നീക്കി. നിറമരുതൂർ കുമാരൻപടിയിലെ കാളിയാടൻ അക്ബറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളിൽനിന്നാണ് കാട്ടുതേനീച്ചക്കൂടുകൾ നീക്കിയത്.

ജില്ലാ ട്രോമാ കെയർ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രവൃത്തി. കെട്ടിട ഉടമസ്ഥർ വിളിച്ചറിയിച്ചത് അനുസരിച്ച് ട്രോമാകെയർ കൽപ്പകഞ്ചേരി, തിരുർ, താനൂർ യൂണിറ്റ് പ്രവർത്തകരായ ഖാലിദ് ഗുരുകൾ മണ്ണാരക്കൽ, ലത്തീഫ് കൽപ്പകഞ്ചേരി, ഷമീർ അലി, മുസ്തഫ തിരൂർ, അബ്‌ദുൽ ഹമീദ് താനാളൂർ എന്നീ പ്രവർത്തകർ ചേർന്നാണ് തേനീച്ചക്കൂട് സുരക്ഷിതമായി നീക്കം ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top