അങ്കണവാടിയിൽ സാമൂഹ്യവിരുദ്ധർ ഭക്ഷ്യസാധനങ്ങളും വിദ്യാർഥികളുടെ കളി ഉപകരണങ്ങളും നശിപ്പിച്ചു

വളാഞ്ചേരി : കൽപ്പകഞ്ചേരി പഞ്ചായത്ത് കല്ലിങ്ങൽ 138 നമ്പർ അങ്കണവാടിയിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടി. ഭക്ഷ്യസാധനങ്ങളും വിദ്യാർഥികളുടെ കളി ഉപകരണങ്ങളും നശിപ്പിച്ചു. മര ഉരുപ്പടികളിലും ഹാളിലും മഞ്ഞൾപ്പൊടി വിതറിയ നിലയിലാണ്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം.

വെള്ളി രാവിലെ ഒമ്പതോടെ ജീവനക്കാരി ഖൈറുന്നിസ എത്തിയപ്പോഴാണ് സംഭവമറിയുന്നത്. പരാതിയെ തുടർന്ന് കൽപ്പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇരുമ്പ് വല ഇളക്കി മാറ്റിയാണ് അക്രമി അകത്ത് കയറിയത്. ഐസിഡിഎസ് ഓഫീസർ കെ രമണി, സൂപ്പർ വൈസർ എം സുനില എന്നിവർ സ്ഥലത്തെത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top