നിലമ്പൂരില്‍ നഗരസഭ കൗണ്‍സിലര്‍ക്ക് സൂര്യാഘാതമേറ്റു

മലപ്പുറം: നിലമ്പൂര്‍ നഗരസഭ കൗണ്‍സിലര്‍ക്ക് സൂര്യാഘാതമേറ്റു. എല്‍ഡിഎഫ് കൗണ്‍സിലര്‍ പി ഗോപാലകൃഷ്ണനാണ് സൂര്യാഘാതമേറ്റത്.

നിലമ്പൂര്‍ വരടേംപാടം ഡിവിഷിനിലെ കൗണ്‍സിലറാണ് ഗോപാലകൃഷ്ണന്‍. ചൊവ്വാഴ്ച ഉച്ചയോടെയാണ് സൂര്യാഘാതമേറ്റത്. വലത് കണ്ണിന് ചേര്‍ന്ന് പൊള്ളലേറ്റിട്ടുണ്ട്.

മലയോരത്ത് ചൂട് കനത്തതിനാല്‍ ഉച്ച സമയങ്ങളില്‍ പുറത്ത് ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top