സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്; പവന് 40,000 കടന്നു; ഒറ്റയടിക്ക് കൂടിയത് 1040 രൂപ

സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്. ഇന്ന് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപ വര്‍ധിച്ച് പവന് 40,560 രൂപയായി. ഗ്രാമിന് 5,070 രൂപയാണ് വില. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വില റെക്കോര്‍ഡിലേക്ക ഉയരാന്‍ കാരണം.

ഈ മാസം ആദ്യദിനം പവന് 37,360 രൂപ എന്ന നിലയിലാണ് സ്വര്‍ണ വ്യാപാരം തുടങ്ങിയത്. തൊട്ടടുത്ത ദിനം 38160 രൂപയിലെത്തി. കോവിഡ് മഹാമാരിക്കാലത്താണ് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. പവന് 42,000 രൂപ വരെ ഉയര്‍ന്നിരുന്നു.

ആഗോളതലത്തില്‍ നാണ്യപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നത് സ്വര്‍ണവില ഇനിയും ഉയരാന്‍ കാരണമാകും. ഇതിനു പുറമേയാണ് യുദ്ധം വിപണിയില്‍ ആഘാതമുണ്ടാക്കുന്നത്. സ്വര്‍ണ വില വര്‍ധിച്ചതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതായി വിദഗ്ധര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top