Section

malabari-logo-mobile

വീടുകള്‍ അണുവിമുക്തമാക്കി കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി നഗരസഭാ കൗണ്‍സിലര്‍

HIGHLIGHTS : Municipal councilor as a model in Covid defense by disinfecting homes

താനൂര്‍: കോവിഡ് പോസിറ്റീവായിട്ടുള്ള ആളുകളുടെ വീടുകള്‍ അണുവിമുക്തമാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി താനൂര്‍ നഗരസഭ കൗണ്‍സിലര്‍ പിടി അക്ബര്‍.

എല്ലാ തരത്തിലുമുള്ള സുരക്ഷിത മാര്‍ഗങ്ങളും പിപി കിറ്റും ധരിച്ചാണ് അക്ബര്‍ നേരിട്ട് ശുചീകരണത്തിനെത്തിയത്.

sameeksha-malabarinews

നഗരസഭയിലെ 13-ാംഡിവിഷനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വീടുകളിലായി ഒമ്പത് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിര്‍ദേശവും വേണ്ട മുന്നറിയിപ്പുകളും തുടച്ചയായി നല്‍കിക്കൊണ്ടിരുന്നു. അതോടൊപ്പം അരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ ഉറപ്പാക്കുകയും മരുന്നുകളും മറ്റും എത്തിക്കുകയും ചെയ്തു.

ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചാഞ്ചേരിപറമ്പ് പ്രദേശങ്ങളില്‍ രോഗാവസ്ഥ നിയന്ത്രിക്കാനും സാധിച്ചു.

ആരോഗ്യപ്രവര്‍ത്തകരായ അരുണ്‍, സുജിത, അരുണിമ, ശ്യാമിലി എന്നിവരും ആശവര്‍ക്കര്‍മാരായ ബീന, നിഷ, നസീമ തുടങ്ങിയവരും തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് അക്ബര്‍ കൂട്ടിച്ചേര്‍ത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!