മുംബൈയിലും, ഡല്‍ഹിയിലും ഭീകരാക്രമണത്തിന് സാധ്യത

download (1)ദില്ലി : മുംബൈയിലും, ഡല്‍ഹിയിലും ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. കര്‍ശന ജാഗ്രത പാലിക്കാന്‍ എന്‍ഐഎ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹി പോലീസിനും ആഭ്യന്തര മന്ത്രാലയത്തിനും എന്‍ഐഎ ഇതു സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയിലെ കുത്തബ്മീനാര്‍, ലോട്ടസ് ടെമ്പിള്‍ തുടങ്ങിയ ആറിടങ്ങളില്‍ ഏതെങ്കിലും ഒരു സ്ഥലത്തും മുംബൈ നഗരം കേന്ദ്രീകരിച്ചുമാണ് ഭീകരാക്രമണത്തിന് സാധ്യയെന്നതാണ് എന്‍ഐഎ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം പിടിയിലായ ലക്ഷ്‌കര്‍ തീവ്രവാദികളായ ഹൈദരാലി, മുജീബുള്ള എന്നിവരെ ചോദ്യം ചെയ്തപ്പോളാണ് എന്‍ഐഎക്ക് ഈ വിവരം ലഭിച്ചത്.

ഈ സംഭവത്തെ തുടര്‍ന്നാണ് മുംബൈയിലും ഡല്‍ഹിയിലും പോലീസിനോടും ഇന്റലിജന്‍സ് വിഭാഗത്തിനോടും കനത്ത ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

 

Share news
error: Content is protected !!
Scroll to Top