ദുബായ് : ധനികനായ രാജകുമാരന്‍ തെരുവു പെണ്‍കുട്ടിയെ സ്വന്തമാക്കുന്നു. ഇതൊരു സിനിമാ കഥയല്ല മറിച്ച് ദുബായ് രാജകുമാരന്‍ ഹമദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം പലസ്തീന്‍ അഭയാര്‍ത്ഥിയായ തെരുവുപെണ്‍കുട്ടിയെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടാണ്. വേള്‍ഡ് ന്യൂസ് ഡെയ്‌ലിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
28 കാരനായ രാജകുമാരന്‍ ഹമദാനാണ് 23 കാരിയായ കലീല സെയ്ദിനെ ജീവിതസഖിയാക്കുന്നത്. വിവാഹ നിശ്ചയം ജൂണ്‍ 19 നായിരുന്നു.
വ്യത്യസ്തമായ ജീവിതിരീതി പുലര്‍ത്തുന്ന രാജകുമാരന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് കലീലയെ കണ്ട് മുട്ടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നത്രെ. വിവാഹത്തെ ദുബായ് ഭരണാധികാരിയായ ഹമദാന്റെ പിതാവ് ആദ്യം എതിര്‍ത്തെങ്കലും പിന്നീട് ഇരുവരെയും അനുഗ്രഹിക്കുകയും വിവാഹഷത്തിന് സമ്മതം മൂളുകളയും ചെയ്തതായാണ് റിപ്പോര്‍ട്ട്.



