ഇറാഖില്‍ ബന്ദിയാക്കപ്പെട്ട ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപ്പെട്ടു.

1402674493000-EPA-IRAQ-UNREST-BAGHDADദില്ലി: തീവ്രവാദികള്‍ ഇറാഖില്‍ ബന്ദിയാക്കിയ ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടയാള്‍ വടക്കന്‍ ഇറാഖിലെ ഹെര്‍ബിന്‍ പട്ടണത്തില്‍ എത്തിയതായി റെഡ് ക്രസന്റ് സ്ഥിരീകരിച്ചു. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ഐസില്‍ തീവ്രവാദികളുമായി ചര്‍ച്ച നടത്താനായി ഇന്ത്യ സൗദിഅറേബ്യയോടും ഖത്തറിനോടും സഹായം തേടിയിട്ടുണ്ട്.

ഇന്ത്യക്കാരിലൊരാള്‍ രക്ഷപ്പെട്ട വിവരം ഇറാക്ക് വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യയെ അറിയിച്ചത്. ഇറാന്‍ സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വിവരങ്ങള്‍ പുറത്ത് വിടാന്‍ ആകൂ എന്ന് വിദേശ കാര്യ വക്താവ് പറഞ്ഞു.

ജൂണ്‍ 18 നാണ് ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ നിന്നും ഇന്ത്യക്കാരായ 40 നിര്‍മ്മാണ തൊഴിലാളികളെ തീവ്രവാദികള്‍ തട്ടികൊണ്ട് പോയത്. ഇവരെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top