മുംബൈ റെയില്‍വേസ്റ്റേഷനില്‍ തിക്കിലും തിരിക്കിലും 22 പേര്‍ മരിച്ചു

മുംബൈ: മുബൈ പ്രഭാദേവി റെയില്‍വേ സ്റ്റേഷനില്‍ ആള്‍ക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലുംപെട്ട് 22 പേര്‍ മരിച്ചു. റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലത്തിലാണ് ആളുകള്‍ തിരക്കില്‍ പെട്ട് മരിച്ചത്. പരേല്‍ സ്റ്റേഷനില്‍ നിന്ന് പ്രഭാദേവി സ്റ്റേഷനിലേക്ക് പോകാനായി നിര്‍മിച്ച നടപ്പാലത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

തിക്കിലും തിരക്കിലും പെട്ട് ഇരുപത്തിയഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഇരുപതോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പോലീസും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്.

അതെസമയം അപകട കാരണം വ്യക്തമായിട്ടില്ല.

Related Articles