Section

malabari-logo-mobile

മുംബൈ സ്ഫോടന കേസില്‍ അബുസലീം അടക്കം ആറുപ്രതികളും കുറ്റക്കാരെന്ന് കോടതി

HIGHLIGHTS : മുംബൈ:1993ലെ മുംബൈ സ്ഫോടന കേസില്‍ അബുസലീം അടക്കം ആറുപ്രതികളും കുറ്റക്കാരെന്ന് കോടതി. മുംബൈയിലെ പ്രത്യേക ടാഡ കോടതിയാണ് വിധിപറയുന്നത്.അബു സലിം, മുസ്ത...

മുംബൈ:1993ലെ മുംബൈ സ്ഫോടന കേസില്‍ അബുസലീം അടക്കം ആറുപ്രതികളും കുറ്റക്കാരെന്ന് കോടതി. മുംബൈയിലെ പ്രത്യേക ടാഡ കോടതിയാണ് വിധിപറയുന്നത്.അബു സലിം, മുസ്തഫ ദോസ, ഫിറോസ് അബ്ദുള്‍ റാഷിദ് ഖാന്‍, താഹിര്‍ മര്‍ച്ചന്റ്, റിയാസ് സിദ്ദിഖി,  കരിമുള്ള ഖാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.മറ്റൊരുപ്രതിയായ  അബ്ദുള്‍ ഖയ്യൂ ഷെയ്ഖിനെ വിട്ടയക്കാനും ഉത്തരവായി.ക്രിമിനില്‍ ഗൂഡാലോചന, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

1993ലെ മുംബൈ തുടര്‍ സ്ഫോടന കേസില്‍ പിന്നീട് വിചാരണ നടന്ന ഏഴുപേരുടെ  കേസിലാണ് പ്രത്യേക ടാഡ കോടതിയുടെ വിധി വന്നത്.

sameeksha-malabarinews

1993 മാര്‍ച്ച് 12നാണ് മുംബെ നഗരത്തിലെ 13 ഇടങ്ങളില്‍ സ്ഫോടനമുണ്ടാകുന്നത്. സംഭവത്തില്‍ 257 പേര്‍ കൊല്ലപ്പെട്ടു. 713 പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു.

സംഭവത്തിന്റെ മുഖ്യസുത്രധാരനായി കണ്ടെത്തിയിരുന്ന യാക്കൂബ് മേമനെ 2015ല്‍ തൂക്കിലേറ്റിയിരുന്നു. ദാവൂദ് ഇ്ബ്രാഹിം, ടൈഗര്‍ മേമന്‍, അയൂബ് മേമന്‍ എന്നിവരാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നത്.   ടൈഗര്‍ മേമനും അയൂബ് മേമനും ഇപ്പോഴും വിചാരണ നടപടി നേരിട്ടിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!