Section

malabari-logo-mobile

ഡോക്ടറേറ്റ് ലഭിച്ചു

HIGHLIGHTS : Mujeeb Rahman was awarded a doctorate for his research on educational advancement in Malappuram district through the Vijayabheri project.

പരപ്പനങ്ങാടി: വിജയഭേരി പ്രൊജക്ടിലൂടെ മലപ്പുറം ജില്ലയിലുണ്ടായ വിദ്യാഭ്യാസ മുന്നേറ്റം എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിന് ചെട്ടിപ്പടി തലാഞ്ചേരി മുജീബ് റഹ്‌മാന് ഡോക്ടറേറ്റ് ലഭിച്ചു. തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനാണ്. അണ്ണാമലൈ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് തലവനായ ഡോ. സി. സുബ്രഹ്‌മണ്യത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു പി.എച്ച്ഡി പഠനം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപിങ്ങ് സൊസൈറ്റീസിന്റെ ഡോണര്‍ സംഘടനയായ ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷന്‍ സെക്രട്ടറിയാണ് മുജീബ് റഹ്‌മാന്‍. കേരള ഹയര്‍ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാനസമിതി അംഗമാണ്. തിരൂരങ്ങാടി സീതിസാഹിബ് പൊളിറ്റിക്കല്‍ അക്കാദമി കോഡിനേറ്ററാണ്. സര്‍വശിക്ഷാ അഭിയാന്‍ മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസറായിരുന്നു. 2008, 2014, 2017 വര്‍ഷങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ ഹജ് ഓഫീസറായി സഊദി അറേബ്യയില്‍ സേവനം ചെയ്തിട്ടുണ്ട്.

sameeksha-malabarinews

പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രഥമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന ടി.സി അബ്ദുറഹ്‌മാന്റെയും പി.വി ഖദീജയുടെയും മകനാണ്. താനാളൂര്‍ പകര എ.എം എല്‍ പി സ്‌കൂള്‍ അധ്യാപിക റാബിയയാണ് ഭാര്യ. സൈക്കോളജിസ്റ്റായ നാജിയ, മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന ശാദിയ, മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ശഹ്‌മ, മിന്‍ഹ എന്നിവര്‍ മക്കളാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!