HIGHLIGHTS : MT's body brought home; cremation to take place at 5 pm today at Mavoor Road crematorium
കോഴിക്കോട് : മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞ അക്ഷര സുകൃതം എം.ടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കോഴിക്കോട് കൊട്ടാരം റോഡിലെ സ്വന്തം വീട് ‘സിത്താര’യില്‍ വൈകിട്ട് 4 മണി വരെ അന്തിമോപചാരം അര്‍പ്പിക്കാം. എംടിയുടെ ആഗ്രഹ പ്രകാരം പൊതുദര്‍ശനം ഇല്ലാതെയാകും അവസാന യാത്ര. സംസ്‌കാരം 5 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
91 ആം വയസില്‍ വിടവാങ്ങിയ ഭാഷയുടെ കുലപതിക്ക് കേരളം അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ്. കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിതാര’യില്‍ ഇന്ന് പകല്‍ മുഴുവന്‍ അന്ത്യോപചാരം അര്‍പ്പിക്കാം.
ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര പ്രവര്‍ത്തകരും അടക്കം ആയിരങ്ങളാണ് അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ ‘സിതാര’യിലേക്ക് എത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു