എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് അറസ്റ്റില്‍

കോഴിക്കോട് ; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ അറസ്റ്റ് ചെയ്തു. ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയിലാണ് അറസ്റ്റ് .

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് കോഴിക്കോട് ചെമ്മങ്ങാട് സ്‌റ്റേഷിനില്‍ പോലീസ് ആവിശ്യപ്പെട്ടതനുസരിച്ച് നവാസ് എത്തിയത്.

മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

നവാസിനെതിരെ ഐപിസി 354(എ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ഇദ്ദേഹത്തെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ജാമ്യത്തില്‍ ഇറങ്ങിയ നവാസ് വസ്തുതകള്‍ക്ക് വിരുദ്ധമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നതെന്ന് പറഞ്ഞു.അറസ്റ്റ് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ആയി ഈ അറസ്റ്റിനെ കാണുമെന്നും നവാസ് പറഞ്ഞു.

ഇക്കാര്യങ്ങളില്‍ തനിക്ക് പറയാനുള്ളതെല്ലാം പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം പറയുമെന്നും നാവാസ് പറഞ്ഞു. രാജിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാണക്കാട്ടുനിന്നും നിര്‍ദ്ദേശം ലഭിച്ചാല്‍ അധ്യക്ഷസ്ഥാനമൊഴിയുമെന്നും വ്യക്തമാക്കി.

മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ വനിത വിഭാഗമായ ഹരിതയുടെ സംസ്ഥാന നേതൃത്വത്തിലുള്ള പത്ത് പെണ്‍കുട്ടികളാണ് എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റിനെതിരെ വനിതാകമ്മീഷനില്‍ പരാതി നല്‍കിയത്. വനിതാ കമ്മീഷന്‍ ഈ പരാതി പോലീസിന് കൈമാറുകയും നിയമനടപടികളിലേക്ക് കടക്കുകയുമായിരുന്നു.

ഈ പരാതി പിന്‍വലിക്കണമെന്ന് മുസ്ലീംലീഗ് നേതൃത്വം ശക്തമായി ആവിശ്യപ്പെട്ടിട്ടും പെണ്‍കുട്ടികള്‍ അതിന് തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഹരിതയുടെ സംസ്ഥാന കമ്മറ്റി തന്നെ പിരിച്ചുവിട്ടിരുന്നു.

 

 

 

 

Share news
error: Content is protected !!
Scroll to Top