മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംഎസ് മണി അന്തരിച്ചു

തിരുവനന്തപുരം: കലാകൗമുദി ചീഫ്എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എംഎസ് മണി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍ വെച്ചാണ് അന്ത്യം.

മാധ്യമ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി- കേസരി പുരസ്‌ക്കാരം നേടിയുണ്ട്. 1961 ല്‍ കേരള കൗമുദിയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായാണ് എംഎസ് മണി പത്രപ്രവര്‍ത്തനം ആരംഭിച്ചത്. കേരള കൗമുദി പത്രാധിപരായിരുന്ന പത്മഭൂഷണ്‍ കെ സുകുമാരന്റെയും മാധവി സുകുമാരന്റെയും മകനും സ്ഥാപകപത്രാധിപര്‍ സി വി കുഞ്ഞിരാമന്റെ കൊച്ചുമകനുമാണ്.

ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓള്‍ ഇന്ത്യ ന്യൂസ്‌പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top