സംസ്ഥാനത്ത് 22 ന് പൊതുവിദ്യാലയങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും ഫെബ്രുവരി 22-ന് അവധി. കെ.എ.എസ് പരീക്ഷ നടക്കുന്നതിനാലാണ് അവധി. പകരം പ്രവൃത്തി ദിനം പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവില്‍ അറിയിച്ചു.

കെ.എ.എസ് പരീക്ഷ നടക്കുന്ന വിദ്യാലയങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും കെഎഎസ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

Share news
error: Content is protected !!
Scroll to Top