Section

malabari-logo-mobile

അബ്ദു റഹ്മാന്‍ പുറ്റേക്കാട് സ്മാരക കവിതാ പുരസ്‌കാരം കവി ശ്രീജിത്ത് അരിയല്ലൂരിന്

HIGHLIGHTS : കവിയും അദ്ധ്യാപകനുമായ അബ്ദു റഹ്മാന്‍ പുറ്റേക്കാടിന്റെ പേരിലുള്ള കവിതാ പുരസ്‌കാരം കവി ശ്രീജിത്ത് അരിയല്ലൂരിന്റെ

കവിയും അദ്ധ്യാപകനുമായ അബ്ദു റഹ്മാന്‍ പുറ്റേക്കാടിന്റെ പേരിലുള്ള കവിതാ പുരസ്‌കാരം കവി ശ്രീജിത്ത് അരിയല്ലൂരിന്റെ ‘എര്‍ളാടന്‍’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. മലപ്പുറം ജില്ലയിലെ അരിയല്ലൂര്‍ സ്വദേശിയായ ശ്രീജിത്ത്.
കവി,പ്രഭാഷകന്‍,ചിത്രകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.

പുസ്തക പ്രസാധന സംരംഭമായ ഫ്രീഡം ബുക്‌സില്‍ ജോലി ചെയ്യുന്നു.
ഫിബ്രുവരി 23 ഞായറാഴ്ച വൈകീട്ട് ഫറോഖ് യോഗാ ഹാളില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ വെച്ച് പുരസ്‌കാരം സ്വീകരിക്കും.

sameeksha-malabarinews

സെക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി,സെക്കന്‍ഡ് ഷോ,മാസാമാറിച്ചെടിയുടെ ഇലകള്‍’ സമദ് ഏലപ്പഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്ത ‘വണ്‍ ഹണ്‍ഡ്രഡ് പോയംസ് ഓഫ് ശ്രീജിത്ത് അരിയല്ലൂര്‍’,എര്‍ളാടന്‍ എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിട്ടുണ്ട്.

ആശാന്‍ യുവകവി പുരസ്‌കാരം,സഹൃദയവേദി പി.ടി ലാസര്‍ സ്മാരക കവിതാ പുരസ്‌കാരം,കെ.പി കായലാട് സ്മാരക കവിതാ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്ക് മുന്‍പ് അര്‍ഹനായിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!