പ്രയാഭേദമില്ലാതെ അവര്‍ അരങ്ങുണര്‍ത്തി; വര്‍ണാഭമായി നവജീവന്‍ വനിതോത്സവം

പരപ്പനങ്ങാടി : നവജീവന്‍ വായനശാലയുടെ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ വനിതകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 2020 ഫിബ്രവരി 16ന് ഞായറാഴ്ച നവജീവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കലാപരിപാടികള്‍ അരങ്ങേറി.

കാര്‍ഷിക മേഖലയിലെ തൊഴിലിടങ്ങളെ വിശദമാക്കിക്കൊണ്ട് താനൂര്‍ കാരാട് ഭാഗത്തു നിന്നുള്ള അമ്മമാര്‍ അവതരിപ്പിച്ച ഞാറ്റുപാട്ട് പുതുമയും വ്യത്യസ്തതയും കൊണ്ട് വേറിട്ടു നിന്ന കലാപരിപാടിയായി.

പ്രശസ്ത നര്‍ത്തകി ഡോ.നീതു കൃഷ്ണയുടെ ഭരതനാട്യം,
അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന കലയായ കഥാപ്രസംഗം വനിതാ ശാക്തീകരണത്തെ അടിസ്ഥാനമാക്കി വനിതാവേദി പ്രവര്‍ത്തകരവതരിപ്പിച്ച നൃത്തരൂപം എന്നിവ പരിപാടികളില്‍ വേറിട്ട അനുഭവമായി.

വിവിധ പരിപാടികളിലായി ഇമ്പിച്ചി, മഠത്തില്‍ മുണ്ടി, കുഞ്ഞയ്യ, മുണ്ടി, കല്യാണി, ഗോപിക, മിനുഷ, സൗദ മിത്ര, ശോഭ, പ്രസീത വേണുഗോപാല്‍, നീതു കൃഷ്ണ, ദേവയാനി, ലക്ഷമി, തങ്കമ്മു,ദേവയാനി,ഗഗന, സാറ, ജിതിന, ശീതള, വിജിഷ മോള്‍, പ്രവീണ ബാബുരാജ്, സ്മിത സദാനന്ദന്‍, സഞ്ജന, പ്രേമകുമാരി, അമയ, സ്മിത അത്തോളി, സീനത്ത്, ഷബ്‌ന.കെ.വി,ഡോ.അശ്വതി.കെ.പി എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top