Section

malabari-logo-mobile

പരപ്പനങ്ങാടി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ – 3: ഫെബ്രുവരി 29ന് ചുടലപറമ്പില്‍

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ക്രിക്കറ്റ് ടീമുകളെ ഉള്‍പ്പെടുത്തിയുള്ള പരപ്പനങ്ങാടി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്...

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ക്രിക്കറ്റ് ടീമുകളെ ഉള്‍പ്പെടുത്തിയുള്ള പരപ്പനങ്ങാടി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി 29, മാര്‍ച്ച് 1 തിയതികളില്‍ ചുടലപ്പറമ്പ് മൈതാനത് വെച്ച് നടക്കും.

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പ്രമുഖ ടീമുകളായ എന്‍സിസി ചുടലപ്പറമ്പ്, സണ്‍ഡേ വാരിയേഴ്സ്, വിസാര്‍ഡ്‌സ് ചുടലപ്പറമ്പ്, ബൊളീവിയന്‍ സ്റ്റാര്‍സ്, പിഎം ഗ്രൂപ്പ്സ് പുത്തരിക്കല്‍, അറ്റാക്ക് ഉള്ളണം, പാക്‌സ് ഉള്ളണം, റെഡ് ഡെവിള്‍-എക്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.

sameeksha-malabarinews

ടൂര്‍ണമെന്റില്‍ 120 ല്‍ കൂടുതല്‍ താരങ്ങള്‍ പങ്കെടുക്കും. ക്രിക്കറ്റ് മേഖലയില്‍ ദേശീയ, അന്തര്‍ ദേശീയ താരങ്ങളെ വരെ സംഭാവന ചെയ്ത പരപ്പനങ്ങാടിയുടെ ക്രിക്കറ്റ് മാമാങ്കം പ്രദേശത്തെ കായിക മേഖലക്ക് ഉണര്‍വ് നല്‍കുമെന്ന് സംഘടകര്‍ അഭിപ്രായപ്പെട്ടു.
എന്‍സിസി ചുടലപ്പറമ്പാണ് പരപ്പനങ്ങാടി പ്രീമിയര്‍ ലീഗ് സീസണ്‍ – 3 യുടെ സംഘാടകര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!