എം.പി. ഉമ്മർ ബാവ (81) നിര്യാതനായി

താനൂർ: വിദ്യാഭ്യാസ വകുപ്പ് റിട്ട.സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എം.പി. ഉമ്മർ ബാവ (81) നിര്യാതനായി. പരേതനായ പോസ്റ്റ്മാൻ എം.പി. ബാവ സാഹിബിൻ്റെ മകനാണ്. താനൂർ എ ഇ ഒ, തിരൂർ എഇഒ, ഡി ഇ ഒ,
താമരശേരി എ ഇ ഒ, തിരുവനന്തപുരം കൊളത്തുപ്പുഴ ഹൈസ്കൂൾ , എസ് എസ് എ ജില്ലാ കോഓർഡിനേറ്റർ തുടങ്ങിയ തസ്തികകളിൽ
സേവനമനുഷ്ഠിച്ചിരുന്നു.

സർവീസ് പെൻഷനേഴ്സ് യൂനിയൻ താനാളൂർ യൂനിറ്റ് പ്രസിഡൻ്റും സംസ്ഥാന കൗൺസിലറുമായിരുന്നു. റിട്ടയേർഡ് എംപ്ലോയീസ് ഓഫ് എഡുക്കേഷൻ ഡിപ്പാർട്ട്മെന്റ് ( റീഡ്) ജില്ലാ പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ചെങ്ങാട്ട് ജമീല. മക്കൾ: നജ്മുന്നിസ, നിഷ. മരുമക്കൾ: കെ.ആർ.അലി
(ചമ്രവട്ടം), പി.പി.അസൈനാർ (പരിയാപുരം).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top