തൊഴിലവസരങ്ങൾ

കാത്ത്‌ലാബ് ടെക്‌നീഷ്യന്‍, ന്യൂറോ ടെക്‌നീഷ്യന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എ.ച്ച്.ഡി.എസിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ കാത്ത്‌ലാബ് ടെക്‌നീഷ്യന്‍, ന്യൂറോ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജൂലൈ 30 നാണ് അഭിമുഖം. ജൂനിയര്‍ കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ രാവിലെ 10നും ന്യൂറോ ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ രാവിലെ 10.30 നും നടക്കും. 45 വയസ് കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം നിശ്ചയിച്ച സമയത്തിന് അര മണിക്കൂര്‍ മുമ്പ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0483 2762037.

ജൂനിയര്‍ റിസര്‍ച് ഫെലോ ഒഴിവ്

മലപ്പുറം ഗവ. കോളേജിലെ ഫിസിക്‌സ് വിഭാഗത്തില്‍ ജൂനിയര്‍ റിസര്‍ച് ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സിലോ ഫിസിക്കല്‍ സയന്‍സിലോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.
സി എസ് ഐ ആര്‍ നെറ്റ്/ യു ജി സി നെറ്റ്/ ഗേറ്റ് എന്നീ മത്സര പരീക്ഷകള്‍ വിജയിക്കാത്തവരെ പ്രൊജക്ട് അസോസിയേറ്റ് എന്ന തസ്തികയില്‍ നിയമിക്കും.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായവര്‍ ആഗസ്റ്റ് 18ന് മുന്‍പ് rohithmanayil@gcmalappuram.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആഗസ്റ്റ് 22ന് രാവിലെ ഒന്‍പതിന് എഴുത്ത് പരീക്ഷയും അഭിമുഖവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcmalappuram.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9061734918.

തൊഴില്‍ മേള

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള ജൂലൈ 31ന് വ്യഴാഴ്ച രാവിലെ 10 മുതല്‍ 1.30 വരെ ‘മലപ്പുറം എംപ്ലോയബിലിറ്റി’ സെന്ററില്‍ നടക്കും. നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അഞ്ച് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന തൊഴില്‍മേളയില്‍ ടെക്‌നീഷ്യന്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സ്‌പെയര്‍ ഇന്‍ ചാര്‍ജ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, കാഷ്യര്‍, എ.എസ്.എം, ഡെവലപ്‌മെന്റ് മാനേജര്‍, സെയില്‍സ് ഓഫീസര്‍, സെയില്‍സ് മാനേജര്‍, സീനിയര്‍ അക്കൗണ്ടന്റ്്, വീഡിയോ എഡിറ്റര്‍, മൊബൈല്‍ ടെക്‌നീഷ്യന്‍, റിസപ്ഷനിസ്റ്റ്, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, വീഡിയോ പ്രസന്റര്‍, സെയില്‍സ് ഹെഡ്,സി.ആര്‍.എം.സി.ആര്‍.ഇ. തുടങ്ങിയ
ഒഴിവുകളിലേക്കായി എസ്എസ്എല്‍സി/പ്ലസ്ടു/ഡിപ്ലോമ, ബി.കോം, അക്കൗണ്ടന്‍സി ,ഡിഗ്രി/പിജി/ഐ.ടി.ഐ. തുടങ്ങിയ യോഗ്യതകളുള്ള പരിചയസമ്പന്നരോ അല്ലാത്തവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 0483 2734737.

സ്റ്റാഫ് നഴ്സ് കരാർ നിയമനം

മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ചുള്ള കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് പേവാർഡ്/ സി.ടി സ്കാൻ യൂണിറ്റ് എന്നിവിടങ്ങളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്ക് നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികളുമായി ആഗസ്റ്റ് 4 രാവിലെ 10.30 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് പേവാർഡിൽ അഭിമുഖം നടത്തും. താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ 10 ന് മുൻപായി അഭിമുഖ നടത്തിപ്പ് കേന്ദ്രത്തിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top