തിരൂര്‍: പേ ആന്റ് പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട മോട്ടോര്‍സൈക്കിള്‍ മോഷണം പോയതായി പരാതി. പൂക്കയില്‍ സ്വദേശി അടീപ്പാട്ട് അബ്ദുനാഫിന്റെ കെഎല്‍ 55 എസ് 4401 റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളാണ് മോഷണം പോയത്.
തിങ്കളാഴ്ച തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ബോട്ട്‌ജെട്ടിക്കുസമീപത്തുള്ള പ്രൈവറ്റ് പേ ആന്‍ഡ് പാര്‍ക്കിങ്ങിലാണ് രാവിലെ ഏഴുമണിയോടെ വാഹനം നിര്‍ത്തിയിട്ടത്. തുടര്‍ന്ന് രാത്രി എട്ടിന് തിരിച്ചെത്തി നോക്കിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്.
സംഭവത്തില്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍ക.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




