മകനെ തട്ടിക്കൊണ്ടുപോയെന്ന് അമ്മ; ഇല്ലെന്ന് മകന്‍

കോഴിക്കോട്: മൂന്നംഗസംഘം യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന് അമ്മയുടെ പരാതി, തന്നെയാരും തട്ടിക്കൊണ്ട് പോയതല്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണെന്നും യുവാവ്. തട്ടിക്കൊണ്ടുപോകലിന് ‘ഇരയായ’ ആളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് വെറുതെ വിട്ടു. മാളിക്കടവ് കക്കുഴിപ്പാലത്താണ് സംഭവം. രാത്രി 12.15ന് വീട്ടിലെത്തിയ സം ഘം 31കാരനായ യുവാവിനെ തട്ടി ക്കൊണ്ടുപോയെന്നാണ് അമ്മ ചേവായൂര്‍ പൊലീസില്‍ തിങ്കള്‍ രാവിലെ പരാതി നല്‍കിയത്.

2 പുരുഷന്‍മാരും സ്ത്രീയുമടങ്ങുന്ന സംഘമാണ് യുവാവിന്റെ വീട്ടിലെത്തിയത്. സംസാരത്തിനിടെ ഇവര്‍ യുവാവിനെ കാറിനടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവ് തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചു. പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് യുവാവിന്റെ അമ്മ പുലര്‍ച്ചെ ചേവായൂര്‍ പൊലീസിലെത്തി പരാതി നല്‍കി.

എസ്‌ഐ നിമിന്‍ കെ ദിവാകരനും സംഘവും അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍വിളി രേഖകളും പരിശോധിച്ചു. ടൗണ്‍ അസി. കമീഷണറുടെ സ്‌ത്രൈ ക്രൈംസ്‌ക്വാഡും സഹായത്തിനെത്തി. അന്വേഷണത്തിന്റെ ഭാഗമായി വിടിന് സമീപം മഫ്തിയില്‍ പൊലീസ് നിലയുറപ്പിച്ചിരുന്നു. അതിനിടെ യുവാവുമായി ചിലര്‍ കാറിലെത്തി. പൊലീസ് കാര്‍ തടഞ്ഞ് യുവാവിന് ഒപ്പമുണ്ടായിരുന്നവരെ പിടിച്ചു. ഇതോടെയാണ് തന്നെ തട്ടിക്കൊണ്ടു പോയില്ലെന്ന് യുവാവ് മൊഴി നല്‍കിയത്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് പോയതെന്നും വീട്ടുകാരോട് പറയാതെ പോയതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും യുവാവ് പൊലീസിനെ അറിയിച്ചു. പിടിയിലായവരെ സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തെങ്കിലും യുവാവിന് പരാതിയില്ലാത്തതിനാല്‍ കാറിലുണ്ടായിരുന്നവരെ വിട്ടയക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top