
ജയ്‌പുർ: മുൻരാജകുടുംബാംഗങ്ങൾ പേരിനൊപ്പം “മഹാരാജ’, ‘രാജകുമാരി’ തുടങ്ങിയ വിശേഷണം ഉപയോഗിക്കരുതെന്ന് രാജസ്ഥാൻ ഹൈക്കോടതി. രാജകുടുംബാംഗങ്ങൾ വീട്ടുകര കുടിശിക അടയ്ക്കണമെന്ന മുനിസിപ്പൽ അധികൃതരുടെ നോട്ടീസ് ചോദ്യംചെയ്ത് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.
വിശേഷണങ്ങൾ ഒഴിവാക്കി പുതുക്കിയ ഹർജി സമർപ്പിക്കണമെന്നും ഇല്ലെങ്കിൽ ഹർജി തള്ളുമെന്നും ഹൈക്കോടതിയുടെ ജോധ്‌പുർ ബെഞ്ചിലെ ജസ്റ്റിസ് മഹേന്ദ്ര കുമാർ ഗോയൽ നിർദേശിച്ചു.
മുൻ രാജകുടുംബാംഗങ്ങൾക്ക് നൽകിവന്നിരുന്ന അലവൻസ് ഭരണഘടനയുടെ ‘363 എ’ അനുച്ഛേദപ്രകാരം നിർത്തലാക്കിയത് ചുണ്ടിക്കാട്ടിയ കോടതി, ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിലപാട് വ്യക്തമാക്കണമെന്നും നിർദേശിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




