ഹൈദരാബാദ്:പിഞ്ചുകുഞ്ഞിന് വിഷം കൊടുത്ത് കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. കുടുംബ കലഹത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. സുഷമ(27),10 മാസം പ്രായമുള്ള യശവര്‍ധന്‍ റെഡ്ഡി എന്നിവരാണ് മരിച്ചത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയും സുഷമയും നാല് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഒരുചടങ്ങില്‍ പങ്കെടുക്കാനായി ഷോപ്പിംഗിനായാണ് സുഷമ അമ്മ ലളിതയുടെ വീട്ടില്‍ എത്തിയത്. അവിടെ ഒരു മുറിയില്‍ കയറി കുഞ്ഞിന് വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സുഷമയും ആത്മഹത്യ ചെയ്യുകയായിരുന്നു. രാത്രി ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് യശ്വന്ത് റെഡ്ഡി കിടപ്പുമുറിയുടെ വാതില്‍ അകത്തു നിന്ന് പൂട്ടിയിരിക്കുന്നത് കണ്ടു. വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് ഇരുവരും മരിച്ച നിലയില്‍ കണ്ടത്. ഉടനെ പോലീസില്‍ വിവര മറിയിക്കുകയായിരുന്നു.
മകളും ചെറുമകനും മരിച്ചുകിടക്കുന്നത് കണ്ട് മനം നൊന്ത് സുഷമയുടെ അമ്മ ലളിതയും ആത്മഹത്യക്ക് ശ്രമിച്ചതായും വിവരമുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




