കോഴിക്കോട് :മുണ്ടിക്കല്‍ത്താഴത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം സ്വദേശി സതീഷ് കുമാര്‍ (52) കൂടെ ബൈക്കില്‍ ഉണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിവശങ്കര്‍ എന്നിവരാണ് മരണപ്പെട്ടത്.
പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




