ടയര്‍ റീസോളിംഗ് കമ്പനിയില്‍ അപകടം; തൊഴിലാളി മരിച്ചു

തിരൂരങ്ങാടി: ടയര്‍ റീസോളിംഗ് കമ്പനിയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി ഇമ്രാന്‍ (19) ആണ് മരിച്ചത്.

മൂന്നിയൂര്‍ വെളിമുക്ക് ആലുങ്ങല്‍ കുന്നത്ത് ഇടുക്കി ടയേഴ്‌സ് എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. ടയര്‍ റീസോളിങ്ങിനിടെ പൊട്ടിത്തെറിച്ചതാണ് അപകടം ഉണ്ടായത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. പൊട്ടിത്തറയില്‍ സ്ഥാപനത്തിന്റെ മേല്‍ക്കൂരയും തകര്‍ന്നിരുന്നു.ഇമ്രനും മറ്റൊരു തൊഴിലാളിയുമാണ് ഉണ്ടായിരുന്നത്. ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇമ്രാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കുകയാണ് മരണപ്പെട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top