കോട്ടക്കൽ: കുളത്തിൽ കുളിക്കാനിറങ്ങിയ ഉമ്മയും മക്കളും മുങ്ങിമരിച്ചു.കോട്ടക്കൽ വീണാലുക്കലിൽ താമസിക്കുന്ന സൈനബ (50), മക്കളായ ഫാത്തിമ ഫർസീല (22), ആഷിക് (16)എന്നിവരാണ് മരണപ്പെട്ടത്.
കോട്ടക്കൽ പറപ്പൂർ വീണാലുക്കൽ താഴേക്കാട്ട് പടിയിലുള്ള കുളത്തിൽ ഇന്ന് വൈകുന്നേരത്തോടെ ഒരാളുടെ മൃതദേഹം പൊങ്ങി കിടക്കുന്ന നിലയിൽ നാട്ടുകാരിൽ ഒരാളാണ് ആദ്യം കണ്ടത്. പിന്നീട് സംശയത്തിൻ്റെ പേരിൽ മുങ്ങി തിരഞ്ഞപ്പോഴാണ് മറ്റുള്ളവരെ കണ്ടത്.
3 പേരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദ്ദേഹങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



