തൃശൂര്‍: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍. നിലവിലെ ചാമ്പ്യന്‍മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് തളളിയാണ് ഇത്തവണ കണ്ണൂര്‍ കിരീടം സ്വന്തമാക്കിയത്.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ലയ്ക്ക് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ സ്വര്‍ണക്കപ്പ് സമ്മാനിച്ചു.
1,023 പോയിന്റുമായി കണ്ണൂര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 1,018 പോയിന്റുകളുമായി തൃശൂര്‍ രണ്ടാം സ്ഥാനവും 1013 പോയിന്റ് നേടി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



