
വണ്ടൂർ : കമ്പനിപ്പടിയിൽ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. കാട്ടുമുണ്ട മാരമംഗലം സ്വദേശി പുന്നപ്പാല നാസറി (51)നാണ് പരിക്കേറ്റത്.
ശനി രാത്രി 12നാണ് സംഭവം. നാസർ നിലമ്പൂർ ഭാഗത്തുനിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂ ട്ടറിന്റെ മുന്നിലേക്ക് കാട്ടുപന്നി ചാടുകയായിരുന്നു. വാഹനം പെട്ടെന്ന് വെട്ടിക്കുന്നതിനിടയിൽ റോഡിലേക്ക് മറിഞ്ഞു.
കാലിനും മുഖത്തും കൈക്കും ഗുരുതര പരിക്കേറ്റ നാസറിനെ അതുവഴിയെത്തിയ മറ്റു യാത്രക്കാരാണ് വണ്ടൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തിരുവാലി പഞ്ചായത്ത് ജീവനക്കാരനാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



