HIGHLIGHTS : Mother and daughter found dead inside house in Tanur
താനൂര്‍ :പനങ്ങാട്ടൂര്‍ മഠത്തില്‍ റോഡ് മേനോന്‍ പിടികക്ക് കിഴക്ക് ഭാഗത്ത് താമസിക്കുന്ന കാലടി ലക്ഷ്മി എന്ന ബേബി (74) മകള്‍ ദീപ്തി (36 ) മരിച്ച നിലയില്‍ വിട്ടിനുള്ളില്‍ കാണപ്പെട്ടു.ബേബി തൂങ്ങി മരിച്ച നിലയിലും മകള്‍ കട്ടിലില്‍ മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. മൂത്ത മകന്‍ ദീപക് താമസിക്കുന്നത് ഈ വിടിലാണ്. സമീപം ഇളയ മകന്‍ ലിജേഷ് തമസിക്കുന്നുണ്ട്. ദിപക് ജോലി ആവശ്യത്തിന് നിലമ്പൂരിലാണ്. അവന്റെ ഭാര്യ രേശ്മയും മകളുമാണ് വീട്ടിലുള്ളത്.
വാതില്‍ തുറക്കാത്തത് കണ്ടപ്പോള്‍ രേഷ്മ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലാണ് കണ്ടത്. മരണപ്പെട്ട ദിപ്തി സംസാരശേഷി ഇല്ലാത്തതും നടക്കാന്‍ ബുദ്ധിമുട്ടുള്ള ആ ളുമാണ്. ബേബിയുടെ ഭര്‍ത്താവ് ബാലപം സുബ്രമണ്യന്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ച ആളാണ്.
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ടുമൂച്ചിയില്‍ വെച്ചുണ്ടായ ബസ് അപകടത്തില്‍ മരണപ്പെടുകയായിരുന്നു. താനൂര്‍ ഡി വൈ എസ് പി പയസ് ജോര്‍ജ്ജ് , സി.ഐ.ടോണി ജെ മറ്റം എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തികരിച്ചു.മലപ്പുറത്ത് നിന്ന് ഫിങ്കര്‍ പ്രീന്റ് വിഭാഗത്തിലെ ഡോ: മിനി, മുമ്പിന എന്നിവരുടെ നേതൃത്വത്തില്‍ വിരലടയാള പരിശോധന നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു