എടപ്പാള്‍:എടപ്പാളില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തി. മണൂര്‍ സ്വദേശികളായ അനിത കുമാരിയും (57) മകള്‍ അഞ്ജന(27)യുമാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനിത കുമാരി, സെറിബ്രല്‍ പാള്‍സി ബാധിച്ച മകള്‍ അഞ്ജനയെ വീട്ടിലുണ്ടായിരുന്ന വെള്ളം നിറഞ്ഞ ഡ്രമ്മില്‍ മുക്കിക്കൊന്നതിനുശേഷം സമീപത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അനിത കുമാരിയുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മകന്‍ ജോലിക്കുപോയ സമയത്താണ് ഈ ദാരുണ സംഭവം നടന്നത്. മകന്‍ എടപ്പാളിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.
പോലീസ് പറയുന്നതനുസരിച്ച്, കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് അസുഖം ബാധിച്ച് മരിച്ചതിനുശേഷം അനിത കുമാരി കടുത്ത വിഷാദത്തിലായിരുന്നു. കൂടാതെ, മകളുടെ അസുഖമായ സെറിബ്രല്‍ പാള്‍സിക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ കഴിയാത്തതിലുള്ള വിഷമവും അവരെ അലട്ടിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് കുറ്റിപ്പുറം പോലീസും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നു വരികയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



