
ഡൽഹി: ചെങ്കോട്ട സ്ഫോടനം ചാവേറാക്രമണമല്ലെന്ന് നിഗമനം. ബോംബ് പൂർണമായി വികസിപ്പിച്ചിട്ടില്ലായിരുന്നു. വാഹനം ഓടിച്ചയാൾ പരിഭ്രാന്തിയിൽ സ്ഫോടനം ഉണ്ടാക്കുകയായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബോംബ് പൂർണമായി വികസിപ്പിച്ചിട്ടില്ലാത്തതായിരുന്നതിനാലാണ് ആഘാതം പരിമിതപ്പെട്ടത്.
ചാവേറായിട്ട് പൊട്ടിത്തെറിക്കണമെന്ന ഉദ്ദേശത്തോടെയല്ല പ്രതി വാഹനവുമായി എത്തിയിരുന്നതെന്നാണ് വാർത്താ ഏജൻസി പുറത്തുവിട്ട വിവരം. കാർ പൊട്ടിത്തെറിച്ച സ്ഥലത്ത് വലിയ കുഴിയൊന്നും തന്നെ രൂപപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് ബോംബ് പൂർണമായി വികസിപ്പിച്ചിട്ടില്ലായിരുന്നുവെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.
സ്‌ഫോടക വസ്തുക്കൾ ഉപേക്ഷിക്കാനോ നശിപ്പിക്കാനോ ശ്രമിക്കുന്നതിനിടയിൽ ഉണ്ടായ സ്‌ഫോടനമാണ് നടന്നതാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. അതിനാലാണ് ചാവേർ ആക്രമണ രീതിയല്ല പിന്തുടർന്നിരിക്കുന്നതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നത്. കൂടെയുണ്ടായിരുന്നവരെ പിടികൂടിയതിന്റെ ഭയത്തിൽ ഉണ്ടായ സ്‌ഫോടനമാണ് ചെങ്കോട്ടയിൽ സംഭവിച്ചത്.
11 മണിക്കൂര്‍ സമയമാണ് സ്‌ഫോടനം നടത്തിയ കാര്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നത്. കോണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷന് സമീപവും കാര്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍വ്യക്തമാക്കുന്നു. ഉച്ചക്ക് രണ്ട് മണിക്കാണ് കാര്‍ കോണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷന് സമീപം കണ്ടത്. പാര്‍ക്കിങ്ങില്‍ നിന്നും യു ടേണ്‍ എടുത്താണ് കാര്‍ സിഗ്നലിന് സമീപത്തേക്ക് എത്തിയതെന്ന് വിവരം. തിരക്കേറിയ പല ഇടങ്ങളിലും കാര്‍ സഞ്ചരിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
70 കിലോയോളം അമോണിയം നൈട്രേറ്റാണ് കാറില്‍ ഉണ്ടായിരുന്നത്. സ്‌ഫോടനം നടത്തിയത് ഡിറ്റിനേറ്ററോ, ടൈമറോ ഉപയോഗിച്ച് എന്നാണ് സൂചന. കാറില്‍ ഐഇഡി ഉണ്ടായിരുന്നതിന് ഇതുവരെയും തെളിവ് ലഭിച്ചില്ല. വയറുകളോ, ടൈമര്‍ ഉപകരണങ്ങളോ, ഡിറ്റണേറ്ററോ, ബാറ്ററികളോ,ലോഹ ചീളുകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഐഇഡി ഉപയോഗിച്ചതിനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടന സ്ഥലത്ത് വീണ്ടും പരിശോധന നടത്തും. 40 എക്‌സിബിറ്റുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തി.
അതേസമയം, ചെങ്കോട്ട സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാണ്. ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ജോലി ചെയ്തിരുന്ന അല്‍ ഫലാഹ് സര്‍വകലാശാല കേന്ദ്രീകരിച്ച് പരിശോധന. ഫരീദാബാദ് സ്‌ഫോടക വസ്തുക്കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാരെ എന്‍ഐഎ ചോദ്യം ചെയ്യും. കേന്ദ്ര മന്ത്രിസഭാ സുരക്ഷാ സമിതി യോഗം വൈകിട്ട് നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



