തിരൂരങ്ങാടി:യുവതിക്കെതിതിരെ വധഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍. മാരക മയക്കുമരുന്നായ എംഡിഎംഎ ഉപയോഗവും വില്‍പ്പനയും നടത്തുന്ന കേസ്സിലുള്‍പ്പെട്ട പ്രതി മൂന്നിയൂര്‍ താഴെ ചേളാരിയില്‍ കറുകം വീട്ടില്‍ താമസിക്കുന്ന മന്‍സൂര്‍ (39) നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
താനൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാരകമയക്കു മരുന്നിനത്തില്‍പ്പെട്ട എംഡിഎംഎ ഉപയോഗവും വില്‍പ്പനയും നടത്തി കേസ്സിലുള്‍പ്പെട്ട പ്രതിയാണ് ഇയാള്‍ എന്ന് പോലീസ് പറഞ്ഞു.
മൂന്നിയൂര്‍ സ്വദേശിയായ പരാതിക്കാരിയെ പല ദിവസങ്ങളില്‍ വാഹനത്തില്‍ വന്ന് തടഞ്ഞ് നിര്‍ത്തി ഭയപ്പെടുത്തി പരാതിക്കാരിയെ കൊല്ലാന്‍ ക്വട്ടേഷന്‍ കിട്ടിയിട്ടുണ്ടെന്നും കൊല്ലാതിരിക്കാന്‍ 10000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെവി സിയാസ് , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിര്‍, സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി തിരൂര്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



