ചൈനയില്‍ കൂറ്റന്‍ പാലം തകര്‍ന്നുവീണു;ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം

ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിചുവാനില്‍ പുതുതായി നിര്‍മ്മിച്ച  പാലം ഭാഗികമായി തകര്‍ന്നുവീണു. കോണ്‍ക്രീറ്റ് സ്ലാബുകള്‍ പാറക്കെട്ടുകളുള്ള ഒരു പര്‍വതനിരയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ പാലത്തിന്റെ ഉദ്ഘാടനം മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സമയത്താണ് ചൈനയിലെ പര്‍വതപ്രദേശമായ, ഭൂകമ്പസാധ്യതയുള്ള പ്രദേശത്തുള്ള ഷുവാങ്ജിയാങ്കോ ഹോങ്കി പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. പാലം തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഏകദേശം 172 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ തൂണുകളാണ് പാലത്തിനുണ്ടായിരുന്നത്. പ്രദേശത്തെ മണ്ണിടിച്ചിലും നിര്‍മാണത്തിലെ അപാകതയുമാണ് പാലം തകരാന്‍ കാരണമെന്ന് പറയുന്നു.

2008-ല്‍ 69,000-ത്തിലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തകര്‍ന്ന ടിബറ്റിലേക്ക് തിരിയുന്ന ഒരു ദേശീയ പാതയുടെ ഭാഗമായിരുന്നു ഈ പാലം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top