അമ്മയും കുഞ്ഞും വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍

പ്രതീകാത്മക ചിത്രം

കോഴിക്കോട്: ചേമഞ്ചേരിയില്‍ അമ്മയേയും കുഞ്ഞിനേയും വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് മാവിള്ളി വീട്ടില്‍ ധന്യ(35), ഒന്നര വയസ്സുള്ള മകള്‍ പ്രാര്‍ത്ഥന എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇവരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നി രക്ഷാസേന എത്തിയാണ് മൃതദേഹം ആശുപത്രിയിലെക്ക് മാറ്റിയത്.

മാവിള്ളി വീട്ടില്‍ പ്രജിത്ത് ആണ് ധന്യയുടെ ഭര്‍ത്താവ്. ഇയാള്‍ വര്‍ഷങ്ങളായി യുഎഇയില്‍ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്ത് വരികയാണ്. മൂത്ത മകള്‍ കല്യാണി ധന്യയുടെ അമ്മയുടെ വീട്ടിലായിരുന്നു. പ്രജിത്തിന്റെ അമ്മക്കൊപ്പമാണ് ധധ്യയും മക്കളും താമസിച്ചിരുന്നത്.

ചേമഞ്ചേരി കുറ്റിയില്‍ ഗംഗാധരന്‍ നായരുടേയും സുധയുടേയും മകളാണ് ധന്യ. മൃതദേഹങ്ങള്‍ കൊയിലാണ്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top