ഓര്‍മ്മപ്പൂമരച്ചോട്ടില്‍ ഒരിക്കല്‍ കൂടി

തേഞ്ഞിപ്പലം:മുപ്പത്തിയാറ് വര്‍ഷത്തിന് ശേഷം കളിയും ചിരിയും തമാശകളുമായി അവര്‍ കലാലയ അങ്കണത്തില്‍ ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നു. ചേളാരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സൂളിലെ 1987 (കളിവീട് എസ് എസ് സി ) ബാച്ച് സ്‌നേഹ സംഗമ മൊരുക്കിയത്.

1987 ലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന സംഗമം ഒരിക്കല്‍ കൂടി
സ്‌കൂള്‍ ജീവിതത്തിലക്കുളള അവരെ തിരിച്ചെത്തിക്കുകയായിരുന്നു. സ്‌കൂളില്‍ വെച്ച് നടത്തിയ പരിപാടി റിട്ട.അധ്യാപിക സതീദേവി ഉദ്ഘാടനം ചെയ്തു.

അന്‍വര്‍ സാദത്ത് അധ്യക്ഷനായി. റിട്ട. അധ്യാപകരായ സതീദേവി, കുഞ്ഞിരാമന്‍, സൈതലവി, മുഹമ്മദ്, സുകുമാരന്‍ , നാരായണന്‍ കുട്ടി, വാസുദേവന്‍, പ്രേമകുമാരി , സ്വര്‍ണ്ണലത, പാര്‍വതി, വിജയലക്ഷ്മി, സുശീല , മായ . സ്‌കൂള്‍ പ്രധാന അധ്യാപിക ലത എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മക്കളായ അഫ് നിദ എം, മേടപ്പില്‍ അഹമ്മദ് ഫാസില്‍, മുഹമ്മദ് ജാസിം, ടി വി സച്ചിന്‍ , ഫാത്തിമ ദിസ്‌ന ടി പി, റനീഷ് കെ.പി എന്നിവര്‍ക്ക് ഉപഹാരം നല്‍കി. വിവിധ കലാപരിപാടികളും അരങ്ങേറി. റസാഖ് മണക്കടവന്‍ സ്വാഗതവും എ അനില നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top