കോഴിക്കോട് നിര്‍ത്തിയിട്ട ലോറിയില്‍ ബസ് ഇടിച്ച് 20 ലധികം പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കുന്ദമംഗലം ചൂലാം വയലില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബസ് ഇടിച്ച് യാത്രക്കാരായ 20 ലധികം പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 8:30ഓടെയാണ് സംഭവം. അപകടത്തില്‍നിയന്ത്രണം വിട്ട ബസ്സ് മറുഭാഗത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് യാത്രക്കാരായ വനിതാ പോലീസ് ഉള്‍പ്പെടെ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

അടിവാരം ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫാത്തിമാസ് എന്ന് ബസ്സാണ് ചൂലാം വയല്‍ സ്‌കൂളിന്റെ മുന്‍പില്‍ ഇറക്കത്തില്‍ മറുഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിച്ചത്.

അപകടകാരണം വ്യക്തമല്ല. അപകടത്തില്‍ പരിക്കേറ്റവരെ മേഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top