Section

malabari-logo-mobile

ഖത്തറിന്റെ കൂടുതല്‍ മൊബൈല്‍ വീടുകള്‍ തുര്‍ക്കിയിലെത്തും

HIGHLIGHTS : More mobile houses of Qatar will reach Turkey.

ദോഹ: ഖത്തറിന്റെ കൂടുതല്‍ മൊബൈല്‍ വീടുകള്‍ ഉടന്‍ തുര്‍ക്കിയിലെത്തും. 1400 മൊബൈല്‍ വീടുകളാണ് ഇത്തവണ കയറ്റി അയക്കുന്നത്. ആകെ 10000 വീടുകള്‍ ആണ് തുര്‍ക്കിയിലും സിറിയയിലുമായി എത്തിക്കുക. 8 കപ്പലുകളിലായാണ് 1400 മൊബൈല്‍ വീടുകള്‍ തുര്‍ക്കിയിലേക്ക് കയറ്റി അയക്കുന്നത്.

ലോകകപ്പ് ഫുട്ബോളിനായി ഒരുക്കിയ 10000 ഇത്തരം വീടുകള്‍ തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതര്‍ക്കായി ഖത്തര്‍ വാഗ്ദാനം ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ 306 വീടുകള്‍ എത്തിക്കുകയും ചെയ്തു.

sameeksha-malabarinews

മുഴുവനായി ഫര്‍ണിഷ് ചെയ്ത വീടുകളാണ് ഖത്തര്‍ നല്‍കുന്നത്. 47000ത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തിന്റെ തുടക്കം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിലും സഹായം എത്തിക്കുന്നതിനും ഖത്തര്‍ മുന്നിലുണ്ട്. മരുന്ന്, അടിയന്തര സഹായം എന്നിവയ്ക്കായി 253 മില്യണ്‍ റിയാലിന്റെ സഹായമാണ് ഇതുവരെ ദുരിതബാധിതര്‍ക്കായി ഖത്തര്‍ എത്തിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!