Section

malabari-logo-mobile

ഹാപ്പി ഡെയ്സ് പദ്ധതിക്ക് പൊന്നാനി നഗരസഭയില്‍ തുടക്കം

HIGHLIGHTS : Happy Days Plan Beginning in the Municipality

പൊന്നാനി : നഗരസഭാപരിധിയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യുന്ന ഹാപ്പി ഡെയ്‌സ് പദ്ധതി നഗരസഭയില്‍ തുടങ്ങി.

എട്ടുമുതല്‍ 12 വരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കാണ് നാപ്കിനുകള്‍ വിതരണം ചെയ്യുന്നത്. ഹൈസ്‌കൂളില്‍ 2985 പേരും പ്ലവില്‍ 2082 പേരുമുള്‍പ്പെടെ 5067 പെണ്‍കുട്ടികളാണ് ഗുണഭോക്താക്കള്‍.

sameeksha-malabarinews

മൂന്നുരൂപ നിരക്കില്‍ 2,02,680 നാപ്കിനുകള്‍ക്ക് 6,08,040 രൂപയാണ് പദ്ധതിച്ചെലവ്. കൊല്ലം തൊടിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ സാരഥി കുടുംബശ്രീ ഗ്രൂപ്പാണ് നാപ്കിന്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്.

പൊന്നാനി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഹാപ്പി ഡെയ്‌സ് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. ടി. മുഹമ്മദ്ബഷീര്‍ അധ്യക്ഷത വഹിച്ചു. സി. ഹരിദാസ്, രജീഷ് ഊപ്പല, പി.വി. അബ്ദുല്‍ ലത്തീഫ്, സി.വി. സുധ, നസീമ, മഞ്ചേരി ഇക്ബാല്‍, നസീമ ഇടക്കരകത്ത്, പ്രശാന്ത്, പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!