HIGHLIGHTS : Hakim Faizi arrived in Panakkad; CIC will resign
മലപ്പുറം: സംഘടനാവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദ്യശ്ശേരി ചൊവ്വാഴ്ച രാത്രി പാണക്കാട്ടെത്തി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി. ഹക്കീം ഫൈസി കോ- ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിന്റെ (സി.ഐ.സി.)യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ബുധനാഴ്ച രാജിവെക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാതെയാണ് ഹക്കീം ഫൈസി ആദൃശ്ശേരി മടങ്ങിയത്.
ഫൈസിയുമായി വേദി പങ്കിടരുതെന്ന് എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനഭാരവാഹികളുടെ യോഗം കഴിഞ്ഞയാഴ്ച തീരുമാനമെടുത്തിരുന്നു. എന്നാല്‍ എസ്.വൈ.എസിന്റെ സംസ്ഥാന പ്രസിഡന്റുകൂടിയായ സാദിഖലി തങ്ങള്‍ കഴിഞ്ഞദിവസം വാഫി കോളേജ് ഉദ്ഘാടനച്ചടങ്ങില്‍ ഇദ്ദേഹത്തോടൊപ്പം പങ്കെടുത്തു. ഇത് സമസ്തയില്‍ വലിയ ചര്‍ച്ചയുണ്ടാക്കി. ഹക്കീം ഫൈസി രാത്രി പാണക്കാട്ടെത്തി തങ്ങളുമായുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് സി.ഐ.സി. ജന. സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ തീരുമാനമായത്.
കൂടിക്കാഴ്ചയില്‍ പികെ കുഞ്ഞാലിക്കുട്ടിയും ആബിദ് ഹൂസൈന്‍ തങ്ങളും പങ്കെടത്തു. ആദൃശ്ശേരി ഇന്ന് രാജിക്കത്ത് നല്‍കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു