HIGHLIGHTS : Famous movie serial star Subi Suresh passed away
പ്രശസ്ത സിനിമ സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു.42 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍. ഇതിനിടെ രോഗം ഗുരുതരമാവുകയായിരുന്നു.ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
കോമഡി രംഗത്ത് തന്‍േതായ ഒരിടം നേടിയ താരമായിരുന്നു സുബി സുരേഷ് .സ്റ്റേജ് ഷോകളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു സുബി.

ഒട്ടേറെ സിനിമകളിലും സീരിയലുകളിലും അവര്‍ വേഷമിട്ടു . ടെലിവിഷന്‍ ഷോകളിലൂടെയാണ് സുബി ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയത് .എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ആണ് സുബിയുടെ ജനനം .
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ നര്‍ത്തകിയായി പേരെടുത്തിരുന്ന സുബി കലോത്സവങ്ങളില്‍ സജീവമായിരുന്നു.
ബ്രേക്ക് ഡാന്‍സ് കളിച്ച ഏറെ ശ്രദ്ധപിടിച്ചുപറ്റിയ സുബി മിമിക്രിയും മോണോ ആക്റ്റും അവതരിപ്പിച്ചിരുന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധനേടിയത്.
നിരവധി വിദേശരാജ്യങ്ങളിലും സുബി നിരവധി സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
രാജസേനന്‍ സംവിധാനം ചെയ്ത കനകസിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. പഞ്ചവര്‍ണ്ണ തത്ത, 101 വെഡ്ഡിംഗ്, ഗൃഹനാഥന്‍, കില്ലാടി രാമന്‍, ലക്കി ജോക്കേഴ്‌സ് ,എല്‍സമ്മ എന്ന ആണ്‍കുട്ടി ,തസ്‌കര ലഹള ,ഹാപ്പി ഹസ്ബന്‍ഡ് തുടങ്ങി നിരവധി സിനിമകളിലും സുബി അഭിനയിച്ചിട്ടുണ്ട്
അച്ഛന്‍ സുരേഷ് ,അമ്മ അംബിക ,സഹോദരന്‍ എബി സുരേഷ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു