Section

malabari-logo-mobile

മൂന്നിയൂര്‍ സ്‌കൂള്‍ മാനേജരെ അറസ്‌റ്റ്‌ ചെയ്യണം ഡിവൈഎഫ്‌ഐ

HIGHLIGHTS : തിരു: മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ കെ.കെ അനീഷ്‌ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സ്‌കൂള്‍ മാനേജരായ വിപി സൈതലവിക്കെതിര കൂടുതല്‍ തെളിവ...

Untitled-1 copyതിരു: മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ കെ.കെ അനീഷ്‌ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സ്‌കൂള്‍ മാനേജരായ വിപി സൈതലവിക്കെതിര കൂടുതല്‍ തെളിവുകള്‍ പുറത്ത്‌ വന്ന സാഹചര്യത്തില്‍ കേസെടുത്ത്‌ അറസ്‌ററ്‌ ചെയ്യണമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സക്രട്ടറിയേററ്‌.

കഴിഞ്ഞ ദിവസം മാനേജരോട്‌ അധ്യാപകന്‍ ദയക്കായി അപേക്ഷിക്കുന്നതിന്റെയും മാനേജര്‍ മാപ്പപേക്ഷ എഴുതിത്തരാന്‍ ആവിശ്യപ്പെടുന്നതിന്റെയും ശബ്ദരേഖകള്‍ മാധ്യമങ്ങളിലൂടെ പുറത്ത്‌ വന്നിരുന്നു. അനീഷ്‌ മാസ്റ്റര്‍ മരണസമയത്ത്‌ മലമ്പുഴയിലെ ലോഡ്‌ജിന്റെ ചുമരില്‍ മനേജരുടെ പേര്‌ എഴുതിയതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു.ഈ പശ്ചാത്തലത്തില്‍ മനേജര്‍ക്കെതിരെ കേസെടുക്കണമന്നാണ്‌ ഇവരുടെ ആവിശ്യം.

sameeksha-malabarinews

പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടിയായ മാനേജരുടെ ഉന്നത രാഷ്ട്രീയബന്ധമാണ്‌ പോലീസ്‌ കേസെടുക്കാതിരിക്കാന്‍ കാരണമെന്നും മാനേജര്‍ക്കേതിരെ കേസെടുക്കുന്നതു വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട്‌ പോകുമെന്നും ഡിവൈഎഫ്‌ഐ നടത്തിയ പ്രസ്‌താവനയില്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!