തിരൂരങ്ങാടി സ്വദേശി സെന്‍ട്രല്‍ ജയില്‍ ചാടി

Untitled-1 copyകണ്ണൂര്‍: കളവുകേസില്‍ ശിക്ഷിക്കപ്പെട്ട്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന തിരൂരങ്ങാടി സ്വദേശി പരയങ്ങല്‍ വീട്ടില്‍ മന്‍സൂര്‍(30) ജയില്‍ ചാടി. തിങ്കളാഴ്‌ച ഉച്ചക്ക്‌ ഭക്ഷണത്തിന്‌ കാണാഞ്ഞതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ മന്‍സൂര്‍ ജയില്‍ ചാടിയ വിവരം അധികൃതര്‍ക്ക്‌ മനസ്സിലായത്‌.

ഭവനഭേദനമടക്കം ആറോളം കേസുകളില്‍ ശിക്ഷിക്കപ്പെട്ട്‌ കഴിഞ്ഞ വര്‍ഷം ജുലൈ 30നാണ്‌ ഇയള്‍ ജയിലിലെത്തിയത്‌. ഏഴാം നമ്പര്‍ ബ്ലോക്കിലാണ്‌ മന്‍സൂറിനെ താമസിപ്പിച്ചിരുന്നത്‌.

ടെലിവിഷന്‍ ഹാളിനു പിറകിലിലെ മതിലില്‍ പഴയൊരു കഴുക്കോല്‍ ചാരിവെച്ച്‌ അതിലൂടെ മതില്‍ ചാടി പുറത്തിറങ്ങയാതായണ്‌ കരുതുന്നത്‌.

കോഴിക്കോട്‌ റെയിഞ്ച്‌ ജയില്‍ ഡിഐജി ശിവദാസന്‍ കെ തൈപറമ്പില്‍ സംഭവസ്ഥലത്തി അന്വേഷണം നടത്തി

Share news
error: Content is protected !!
Scroll to Top