തിരൂര്‍: ആര്‍ ടി ഓഫീസില്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പറിനായി രണ്ടേകാല്‍ ലക്ഷം രൂപ. കെ എല്‍ 55 ക്യൂ 5555 എന്ന നമ്പറാണ് ഇരിങ്ങാവൂര്‍ സ്വദേശി വലിയ പീടിയേക്കല്‍ ഇസ്‌മായില്‍ വാശിയേറിയ ലേലത്തിനൊടുവില്‍ സ്വന്തമാക്കിയത്. തിരൂര്‍ ജോയിന്റ് ആര്‍ ടി ഓഫീസിലായിരുന്നു ലേലം.
പ്രവാസിയായ ഇസ്‌മായില്‍ പുതുതായി വാങ്ങിയ ബിഎം ഡബ്ല്യൂ എക്‌സ് 5 കാറിന്റെ നമ്പറിനാണ് വന്‍ തുക നല്‍കിയത്. 4 പേരാണ് ഈ നമ്പറിന് ലേലത്തില്‍ പങ്കെടുത്തത്. മറ്റൊരു നമ്പറായ കെ എല്‍ 55 ക്യൂ 4600 കാവതിക്കുളം സ്വദേശി വിനീത് 8,000 രൂപക്കാണ് നേടിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




