തേഞ്ഞിപ്പലം: കാലികറ്റ് സര്‍വ്വകലാശാല വനിതാ ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. വയനാട് പുല്‍പ്പള്ളി സ്വദേശി രണ്ടാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയുമായ സൂര്യക്കാണ് തിങ്കളാഴ്‌ച പുലര്‍ച്ചെ നെറ്റിയില്‍ പാമ്പിന്റെ കടിയേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് സൂര്യയെ. പാമ്പിനെ തലയണയുടെ അടിയില്‍ നിന്നും കണ്ടെത്തി. കടിച്ച പാമ്പ് മാരക വിഷമുള്ളയിനത്തില്‍ പെടുന്നതല്ലെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. നേരത്തെയും ഇവിടെ മറ്റൊരു വിദ്യാര്‍ത്ഥിനിയെ പാമ്പു കടിച്ചിരുന്നു.
ഹോസ്റ്റല്‍ അന്തേവാസികള്‍ക്ക് സുരക്ഷിതത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ഭരണസമിതി കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി.




