HIGHLIGHTS : Monsoon to hit Kerala coast within 2 days; Rain warning issued in various districts

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാനാന്‍ സാധ്യത. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് ആണ്.

2 ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കാനാണ് സാധ്യത. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി നിലവിലുള്ള ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി രൂപപ്പെടും എന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
ചക്രവാത ചുഴിയും അതിനൊപ്പം അനുഭവപ്പെടുന്ന കള്ളക്കടല്‍ പ്രതിഭാസവും ശക്തമായ തിരമാലകളും കാരണം തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മറ്റന്നാള്‍വരെ മീന്‍പിടിത്തത്തിന് വിലക്കുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു