കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു

HIGHLIGHTS : Police identify gang that threatened with knife

cite

എലത്തൂര്‍: പുതിയങ്ങാടിയിലെ സ്വകാര്യ പെട്രോള്‍ പമ്പിലെ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ രണ്ടംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളും കുണ്ടുപ്പറമ്പ് സ്വദേശിയായ ഇയാളുടെ സുഹൃത്തുമാണ് അക്രമം നടത്തിയതെന്നാണ് സൂചന. പ്രധാന പ്രതിയുടെ വീട്ടില്‍ ബുധനാഴ്ച പൊലീസ് പരിശോധന നടത്തി.

പെട്രോള്‍ പമ്പിലെ നിരീക്ഷണ കാ മറ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതി കളുടെ ദൃശ്യങ്ങള്‍ വ്യക്തമായിരുന്നില്ല.അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ബൈക്കില്‍ എത്തിയ പ്രതികള്‍ പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനം നിറച്ച ശേഷം പണംകൊടുക്കാതെ കത്തികാട്ടി ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞത്. പെട്രോള്‍ അടിക്കാന്‍ വരിയില്‍ നിര്‍ത്തിയിരുന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരെയും അക്രമിസംഘം ഭീഷണിപ്പെടുത്തിയിരുന്നു.

എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ വി ടി ഹരീഷ് കുമാറിനാണ് അന്വേഷണച്ചുമതല. പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രഞ്ജിത്ത് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!