കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണു; ഗൃഹനാഥ രക്ഷപ്പെട്ടു

HIGHLIGHTS : Car falls into well; householder survives

cite

ഫറോക്ക്: കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണു. ഫറോക്ക് കള്ളിക്കൂടം കാട്ടിങ്ങല്‍ പറമ്പ് വൃന്ദാവനം വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ സ്‌നേഹലത (60) ഓടിച്ച മാരുതി ആള്‍ട്ടോ കാര്‍ പിന്നോട്ടെടുത്തപ്പോള്‍ സമീപത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയ സ്‌നേഹലതയെ ഡോര്‍ പൊളിച്ചാണ് കരയ്ക്കുകയറ്റിയത്. ഇവര്‍ക്ക് കാര്യമായ പരിക്കില്ല. കാര്‍ വെള്ളത്തില്‍ മുങ്ങാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ബുധന്‍ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

കിണറ്റില്‍ വീണ കാറിന്റെ ഡോര്‍ അടഞ്ഞതോടയാണ് സ്‌നേഹലത കുടുങ്ങിയത്. മീഞ്ചന്ത ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി കെ മുരളീധരന്‍, അസി. ഓഫീസര്‍ ഇ ഷിഹാബുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ് ബി സജിത്ത്, വി കെ അനൂപ് എന്നിവര്‍ കിണറ്റിലിറങ്ങി സ്‌നേഹലതയെ രക്ഷപ്പെടുത്തി. കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു.

അഗ്‌നിരക്ഷാസേനാംഗങ്ങളായ വി കെ സിധീഷ്, ആര്‍ ഉണ്ണിമായ, അതുല്യ സുന്ദരന്‍, വി കെ ജിജിന്‍ രാജ്, അനില്‍, പി ജെ രോഹിത്ത്, അതുല്‍ മോഹന്‍, അഖില്‍ മോഹന്‍, പി ബിനീഷ്, സി പി അന്‍വര്‍, പി കെ അജികുമാര്‍, ഹോംഗാര്‍ഡ് പ്രദീപ് കുമാര്‍, സിവില്‍ ഡിഫന്‍സ് അംഗം മുഹമ്മദ് സിനാന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കൗണ്‍സിലര്‍ എം സമീഷ് സ്ഥലത്തെത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!