ഇപ്പോഴും താന്‍ മാസ്സ് ആണെന്ന് ഒരു കാമിയോ റോളിലൂടെ തെളിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലറിലെ മാത്യൂസ് എന്ന റോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. ഇതുവരെ പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത ഒരു ക്യാരക്ടര്‍ റോളിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. അപ്പിയറന്‍സ്, ആറ്റിട്യൂട്, സ്വാഗ് ആന്‍ഡ് സ്‌റ്റൈല്‍ കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന പെര്‍ഫോമന്‍സ് ആണ് ചിത്രത്തില്‍ മോഹന്‍ലാലിന്റേത് ഇന്‍ട്രോ സീനും തുടര്‍ന്നുള്ള സീനുകളും അതിനെ ഹൈപ്പിലെത്തിക്കുന്ന അനിരുദ്ധ് മ്യൂസിക്കും കൂടിയായപ്പോള്‍ സംഭവം കളറായി.
ക്യാരക്ടര്‍ പോസ്റ്ററുകളിലൂടെ തന്നെ വേഷവും സ്‌റ്റൈലും നേരത്തെ ചര്‍ച്ചയായിരുന്നെങ്കിലും ചിത്രം റിലീസ് ആയതിനുശേഷവും മാത്യൂസിന്റെ പ്രകടനത്തെ ആഘോഷമാക്കുകയാണ് ആരാധകര്‍. മലയാളത്തില്‍ നിന്നും വിനായകനും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ജയിലര്‍. വിനായകന്‍ വര്‍മ്മന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
നീണ്ട ഇടവേളക്കുശേഷമാണ് ഇത്രയും മാസ്സ് പ്രസന്റേഷനില്‍ മോഹന്‍ലാല്‍ സ്‌ക്രീനിലെത്തുന്നത്. കഥാപാത്രത്തെ ഇതിനോടകം പ്രേക്ഷകര്‍ ട്രെന്‍ഡിങ് ആക്കി കഴിഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




